
ഡിസി ബുക്സ് സ്ഥാപകൻ അന്തരിച്ച ഡിസി കിഴക്കെമുറിയുടെ പത്നിയും ഡിസി ബുക്സിൻ്റെ ആദ്യകാല സാരഥികളിലൊരാളുമായിരുന്ന പൊന്നമ്മ ഡീസി (90) അന്തരിച്ചു. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്സിൻ്റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു. 1963 ആഗസ്റ്റ് 26 നാണ് ഡി സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974 ൽ ഡി സി കിഴക്കെമുറി ഡി സി ബുക്സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു.
ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി വി ഐസക്കിൻ്റെയും റേച്ചലിൻ്റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം. മക്കൾ: താര, മീര, രവി ഡി സി (ഡി സി ബുക്സ്). മരുമക്കൾ: ജോസഫ് സത്യദാസ് (സിംഗപ്പൂർ സ്ട്രെയ്റ്റ് ടൈംസ് സീനിയർ എഡിറ്റർ), അനിൽ വർഗീസ് (ബിസിനസ്), രതീമ (എക്സിക്യുട്ടീവ് ഡയറക്ടർ, ഡി സി ബുക്സ്).
മൃതദേഹം ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ദേവലോകത്തെ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരശുശ്രൂഷകൾ ഞായറാഴ്ച (ഏപ്രിൽ 27ന്) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ദേവലോകത്തെ വസതിയിൽ ആരംഭിക്കും. മൂന്ന് മണിക്ക് കളക്ടറേറ്റിന് സമീപമുള്ള ലൂർദ് ഫൊറോന പള്ളിയിൽ സംസ്കാരം.
Ponnamma DC passed away