ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം ഏപ്രില്‍ 23 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റും

വത്തിക്കാന്‍ സിറ്റി: ഇന്ന് കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം
ഏപ്രില്‍ 23 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റാന്‍ കഴിയുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചൊവ്വാഴ്ച നടക്കുന്ന കര്‍ദ്ദിനാള്‍മാരുടെ യോഗം ഈ വിഷയത്തില്‍ ഔദ്യോഗിക തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹം സെന്റ് മാര്‍ത്ത വസതിയിലെ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ”എല്ലാ വിശ്വാസികളുടെയും ആദരാഞ്ജലികള്‍ക്കായി പരിശുദ്ധ പിതാവിന്റെ ഭൗതികശരീരം വത്തിക്കാന്‍ ബസിലിക്കയിലേക്ക് മാറ്റുന്നത് ബുധനാഴ്ച രാവിലെ നടന്നേക്കാം,” കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച ലഭ്യമാകുമെന്ന് വത്തിക്കാന്‍ ഒരു ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.

എണ്‍പത്തെട്ടുകാരനായ മാര്‍പാപ്പ ഇന്നലെ രാവിലെയാണ് വിടപറഞ്ഞത്. മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കോമയിലായ മാര്‍പാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ രാത്രി വത്തിക്കാനില്‍ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമാണ് വത്തിക്കാന്‍ ഇക്കാര്യം അറിയിച്ചത്.

More Stories from this section

family-dental
witywide