ഫ്രാൻസിസ് പാപ്പയുടെ പോപ്മൊബീൽ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാകേന്ദ്രം

വത്തിക്കാൻ സിറ്റി ∙ സമാധാനസന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പോപ്മൊബീൽ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാകേന്ദ്രം. താൻ സഞ്ചരിച്ചിരുന്ന വാഹനം യുദ്ധത്തിൽ തകർന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യരക്ഷാ സൗകര്യം നൽകുന്ന കേന്ദ്രമാക്കി മാറ്റണമെന്നായിരുന്നു പാപ്പയുടെ ആഗ്രഹം.

രോഗനിർണയ, ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ അത്യാവശ്യ സംവിധാനവും ഇതിലുണ്ടാവും. ദൂരസ്ഥലങ്ങളിൽ പോലും സഹായമെത്തിക്കാൻ ഇതുപകരിക്കും.

ജറുസലമിലെ കാരിത്താസിനു കൈമാറിയ പോപ്മൊബീൽ ഹെൽത്ത് ക്ലിനിക്കായി മാറ്റുന്ന ജോലികൾ ആരംഭിച്ചു.

‘കുഞ്ഞുങ്ങൾ വെറും അക്കങ്ങളല്ല. അവർ മുഖങ്ങളാണ്. പേരുകളാണ്. ഓരോരുത്തരും പാവനമാണ്’ എന്നു പറഞ്ഞിരുന്ന മാർപാപ്പ തന്റെ വാക്കുകൾ അന്വർഥമാക്കുന്ന സമ്മാനമാണു ഗാസയിലെ കുഞ്ഞുങ്ങൾക്കായി നൽകുന്നത്. യുദ്ധത്തിൽ ഗാസയിലെ ആരോഗ്യസംവിധാനം ഏതാണ്ടു പൂർണമായും തകർന്നതിന്റെ ദുരിതം പ്രധാനമായും അനുഭവിക്കുന്നത് 10 ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളാണ്.

More Stories from this section

family-dental
witywide