ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥിതി മെച്ചപ്പെടുന്നു, കട്ടിലിൽനിന്നെഴുന്നേറ്റ് കസേരയിലിരുന്നു

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി രണ്ടാഴ്ചയോളമായി ആശുപത്രിയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച കട്ടിലിൽനിന്നെഴുന്നേറ്റ് കസേരയിലിരുന്നെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥ തരണംചെയ്തിട്ടില്ലെന്നും വത്തിക്കാൻ പറഞ്ഞു. ഈ മാസം 14-നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചെറുപ്പത്തിൽ രോഗത്തെ തുടർന്ന് ഒരു ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. 88 വയസ്സുള്ള പോപ്പിന് ഇപ്പോഴും ഉയർന്ന തോതിൽ ഓക്സിജൻ കൊടുക്കുന്നുണ്ട്. ശനിയാഴ്ച മുതൽ ശ്വസന പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല.

പ്ലേറ്റ്‌ലെറ്റ് എണ്ണത്തിലും വർധനയുണ്ടായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ വൃക്ക തകരാറും കുറഞ്ഞുവെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറയുന്നു.

Pope Francis shows slight improvement

More Stories from this section

family-dental
witywide