കർദിനാൾ ന്യൂമാനെ ചർച്ച് ഡോക്ടറായി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ ലിയോ പതിനാലാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ ഉന്നത ബഹുമതികളിലൊന്നായ ചർച്ച് ഡോക്ട്‌ടർ ആയി പ്രഖ്യാപിച്ചു. ശനിയാഴ്ച്ച നടന്ന കത്തോലിക്കാ അധ്യാപകർക്കും വിദ്യാർഥികൾക്കുമായുള്ള പ്രത്യേക വിശുദ്ധ വർഷ കുർബാനയിലാണു ന്യൂമാനെ ചർച്ച് ഡോക്ടറായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസത്തിന്റെ സംരക്ഷകനായും പ്രഖ്യാപിച്ചിട്ടുണ്ട്.

ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വളർന്ന ദൈവശാസ്ത്രജ്ഞനും കവിയുമായ അദ്ദേഹത്തെ കത്തോലിക്കാ അധ്യാപകർക്കുള്ള മാതൃകയായി പാപ്പ വിശേഷിപ്പിച്ചു. 2000 വർഷത്തെ ചരിത്രത്തിൽ സഭ സെന്റ് അഗസ്റ്റിൻ, സെന്റ് തെരേ സ് ഓഫ് ലിസ്യൂ, സെന്റ് ജോൺ ഓഫ് ദ് ക്രോസ് തുടങ്ങി 37 പേർക്കു മാത്രമാണു ചർച്ച് ഡോക്ടർ പദവി നൽകിയിട്ടുള്ളത്.

1801-ൽ ലണ്ടനിൽ ആംഗ്ലിക്കൻ കുടുംബത്തിൽ ജനിച്ച ന്യൂമാൻ 1825-ലാണ് ആംഗ്ലിക്കൻ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടത്. ഓക്സ്ഫഡ് സർവകലാ ശാലയിൽ അധ്യാപകനുമായിരുന്നു. 1845-ൽ കത്തോലിക്കാ സഭയിലേക്ക് മാറിയപ്പോൾ ജോലി, കുടുംബം, സുഹൃത്തുക്കൾ ഇവ യൊക്കെ നഷ്‌ടപ്പെട്ടിട്ടും അദ്ദേഹം വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

Pope Leo XIV declares Cardinal Newman a Doctor of the Church

More Stories from this section

family-dental
witywide