വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ അള്‍ത്താരയില്‍ മൂത്രമൊഴിച്ച് യുവാവ് . സംഭവത്തില്‍ താന്‍ നടുങ്ങി പോയി എന്നായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് മൂത്രമൊഴിക്കുകയായിരുന്നു. സംഭവത്തിൽ കുര്‍ബാന കൂടാനെത്തിയവര്‍ പകച്ചുപോകുകയും ഉടന്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. യുവാവിനെ പൊലീസ് കൊണ്ടുപോയെങ്കിലും അറസ്റ്റ് ചെയ്തതായോ മറ്റോ വിവരങ്ങളില്ല. അതേസമയം സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കത്തോലിക്ക വിശ്വാസികള്‍ വളരെ ആരോധനയോടെ സംരക്ഷിക്കുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ഈ ദേവാലയത്തിലെ വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളിലാണ് കുമ്പസാരത്തിന്റെ അള്‍ത്താരയുള്ളത്. ഇവിടെയാണ് യുവാവ് മൂത്രമൊഴിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തില്‍ ഒരാള്‍ അള്‍ത്താരയില്‍ കയറി മെഴുകുതിരികള്‍ നശിപ്പിച്ചിരുന്നു. യുവാവിന്റെ പ്രവര്‍ത്തി മനപൂര്‍വമാണെന്നും വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്താന്‍ ആരോ ശ്രമിച്ചതാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും യുവാവിനെതിരെ രംഗത്തെത്തി.














