
വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി. അദ്ദേഹത്തിന് കടുത്ത ശ്വാസ തടസവും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും ഇന്നലെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാന്‍ അറിയിച്ചു. ന്യൂമോണിയയില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന 88 വയസ്സുള്ള പോപ്പ് ഫ്രാന്‍സിസിന് കൃത്രിമ ശ്വാസം നല്‍കിവരികയാണെന്നും വത്തിക്കാന്‍ തിങ്കളാഴ്ച രാത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
ഫെബ്രുവരി 14 നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2013 മാര്‍ച്ച് മുതല്‍ പോപ്പായ അദ്ദേഹം, ജെമെല്ലിയിലെ പത്താം നിലയിലെ പ്രത്യേക സ്യൂട്ടിലാണ് ചികിത്സയിലുള്ളത്.