
വത്തിക്കാന്‍ സിറ്റി : ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വാസകോശങ്ങളില്‍ അണുബാധയുള്ളതിനാല്‍ അതീവജാഗ്രത തുടരുന്നു. ഓക്‌സിജന്‍ തെറപ്പിയും തുടരുകയാണെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി അദ്ദേഹം നന്നായി വിശ്രമിച്ചു. കുറച്ചുസമയം വെന്റിലേറ്റര്‍ സഹായത്തോടെ ആയിരുന്നു ശ്വസനം. സാധാരണയിലും വൈകിയാണ് ഉണര്‍ന്നത്. പകല്‍ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചുവെന്നും വത്തിക്കാന്‍ പറഞ്ഞു.
ഫെബ്രുവരി 14നാണ് 88 വയസ്സുകാരനായ മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും വീണ്ടും മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇടയ്ക്ക് ആശങ്കയുണ്ടായെങ്കിലും ഇപ്പോള്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.














