പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ വേണ്ട, നിര്‍ണായക ബില്‍ പാസാക്കി പോര്‍ച്ചുഗല്‍ പാര്‍ലമെന്റ്

ന്യൂഡല്‍ഹി: മുഖം മറയ്ക്കുന്ന വസ്ത്രങ്ങളായ ബുര്‍ഖ, നിഖാബ് പോലുള്ളവ പൊതുസ്ഥലങ്ങളില്‍ ധരിക്കുന്നത് നിരോധിക്കാന്‍ പോര്‍ച്ചുഗല്‍. ലിംഗപരമോ, മതപരമോ ആയ കാരണങ്ങളാല്‍ പൊതുസ്ഥലത്ത് മുഖംമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനാണ് വിലക്ക്. ഇതുസംബന്ധിച്ച നിര്‍ണായക ബില്‍ പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കി. നിരോധനം ലംഘിക്കുന്നവര്‍ക്ക് 200 യൂറോ മുതല്‍ 4,000 യൂറോ വരെ (ഏകദേശം 234 മുതല്‍ 4,671 ഡോളര്‍ വരെ) പിഴ ഈടാക്കും.

ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. വിമാനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ അനുവദിക്കും.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ചെഗയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകാന്‍ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡി സൂസയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

Portugal’s parliament passes crucial bill banning face-covering clothing in public places

More Stories from this section

family-dental
witywide