
ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക തീരുവ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവെച്ചതായി തപാൽ വകുപ്പ് അറിയിച്ചു. തീരുവയുടെ കാര്യത്തിൽ അവ്യക്തത തുടരുന്നതിനാലാണ് തപാൽ സേവനം നിർത്തിവച്ചത്.100 ഡോളർവരെ മൂല്യമുള്ള തപാൽ ഉരുപ്പടികളൊഴികെ മറ്റെല്ലാ തപാൽ ഇനങ്ങളുടെയും സേവനം നേരത്തെ നിർത്തിയിരുന്നു. 800 ഡോളർ വരെ മൂല്യമുള്ള തപാൽ ഉരുപ്പടികൾക്കുള്ള നികുതി ഇളവ് ആഗസ്ത് 29ന് അമേരിക്ക നിർത്തി. ഇതോടെ വെള്ളിയാഴ്‌ച മുതൽ തപാൽ ഉരുപ്പടികൾക്ക് കസ്റ്റംസ് തീരുവ ബാധകമായി. ബുക്ക് ചെയ്തതിനുശേഷവും അയക്കാനാവാതെ പോയ തപാൽ ഉരുപ്പടികളുടെ കാര്യത്തിൽ റീഫണ്ട് ആവശ്യപ്പെടാം.