കേന്ദ്ര വിവരാവകാശ കമ്മീഷണറായി ആദ്യ മലയാളി, ചരിത്രമെഴുതി പി ആർ രമേശ്

ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി ആദ്യ മലയാളി. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ പി ആർ രമേശാണ് ചരിത്രം കുറിച്ച നിയമനത്തിന് അർഹനായത്. കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പി ആർ രമേശിനെ കേന്ദ്ര സർക്കാർ നിയമിച്ചു. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് ഇദ്ദേഹം. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.

More Stories from this section

family-dental
witywide