
തെലങ്കാന: 47കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മുന്‍ പ്രധാനമന്ത്രി ദേവഗൌഡയുടെ കൊച്ചുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. കേസിൽ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ 26 സാക്ഷികളെയാണ് കോടതി വിചാരണ ചെയ്തത്. കേസിൽ ഏറ്റവും നിർണായകമായത് ഫോറൻസിക് തെളിവുകളാണ്.
ഇരയായ സ്ത്രീയുടെ വസ്ത്രത്തിൽ നിന്ന് പ്രജ്വലിന്റെ ഡിഎൻഎ സാമ്പിളുകൾ ലഭിച്ചിരുന്നു. പീഡന ദൃശ്യങ്ങളിൽ പ്രജ്വലിന്റെ കൈകളും സ്വകാര്യ ഭാഗങ്ങളും ഉണ്ടായിരുന്നത് അത് പ്രജ്വലാണ് എന്ന് സ്ഥാപിക്കാൻ ഫോറൻസിക് വിഭാഗത്തിനും സാധിച്ചു. വീഡിയോയിലുള്ള പ്രജ്വലിന്റെ ശബ്ദ സാമ്പിളുകളും പ്രധാന തെളിവായി. ഇനി പ്രജ്വലിന് എതിരെ രണ്ട് ബലാൽസംഗ കേസുകളും ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനെതിരെയുള്ള സൈബർ കേസുമാണ് ഉള്ളത്. ഈ കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.