
തൃശൂർ: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ പ്രകാശ് രാജ് ദേശീയ പുരസ്കാരങ്ങളെ കടുത്ത പരിഹാസത്തോടെ വിമർശിച്ചു. മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ‘ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല’ എന്ന് പറഞ്ഞു. ഫയൽസിനും പൈൽസിനുമാണ് അവിടെ പുരസ്കാരം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വേദിയിലാണ് ഈ വിവാദ പരാമർശം.
‘ഭ്രമയുഗം’ ചിത്രത്തിലെ കൊടുമൺ പോറ്റി വേഷത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്റെ വിമർശനം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയം മമ്മൂട്ടിയെ വീണ്ടും സംസ്ഥാന അവാർഡ് നേടിക്കൊടുത്തു.
അതേസമയം 55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിന്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാര്‍. ജ്യോതിര്‍മയി (ബൊഗൈൻവില്ല), ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്), ടൊവിനോ (എ ആര്‍ എം), ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.












