
കോഴിക്കോട് കാക്കൂരിൽ ചേലാകർമ്മത്തിനിടെ മരിച്ച കുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന. ഇതേ തുടർന്ന് കുട്ടി മുൻപ് ചികിത്സ തേടിയിരുന്നോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, കുട്ടിയുടെ രോഗവിവരം ചേലാകർമ്മം നടത്തിയ ക്ലിനിക്കിൽ കുടുംബം അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കുട്ടിയുടെ മരണകാരണവും രോഗവിവരങ്ങളും വ്യക്തമാകൂ. നിലവിൽ ക്ലിനിക്കിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ആസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.