ആ തീരുമാനം ശരി, ഇന്ത്യക്ക് എന്തിനാണ് ഇത്രയും പണം കൊടുക്കുന്നത് ? ‘ഡോജ്’ നടപടി ശരിവെച്ച് ട്രംപ്, പോരാത്തതിന് നികുതിയുടെ പേരില്‍ കുറ്റപ്പെടുത്തലും

ന്യൂഡല്‍ഹി : ഇന്ത്യയിലെ സുഗമമായ വോട്ടെടുപ്പില്‍ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎസ് സഹായധനം നിര്‍ത്തലാക്കിയ തീരുമാനം ശരിവെച്ച് പ്രസി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് നല്‍കിവരുന്ന 21 ദശലക്ഷം ഡോളറിന്റെ (2.1 കോടി ഡോളര്‍) സഹായം നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ദിവസമാണ്
‘ഡോജ്’ (ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) തീരുമാനിച്ചത്.

ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജിന്റെ ഈ തീരുമാനത്തെയാണ് ട്രംപ് ശരിവച്ചത്. യുഎസിലെ നികുതിദായകരുടെ പണം ഇത്തരത്തില്‍ ചെലവഴിക്കുന്നത് എന്തിനെന്നാണ് ട്രംപിന്റെ ചോദ്യം.

‘നമ്മള്‍ എന്തിനാണ് ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നത്? അവര്‍ക്ക് കൂടുതല്‍ പണം ലഭിച്ചു. നമ്മുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് അവര്‍; അവരുടെ താരിഫുകള്‍ വളരെ ഉയര്‍ന്നതായതിനാല്‍ നമുക്ക് അവിടെ എത്താന്‍ പ്രയാസമാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്, പക്ഷേ വോട്ടര്‍മാരുടെ പങ്കാളിത്തത്തിന് 21 മില്യണ്‍ ഡോളര്‍ ഇന്ത്യക്ക് നല്‍കുന്നതെന്തിന്?’ പ്രസിഡന്റ് ട്രംപ് ഫ്‌ളോറിഡയിലെ തന്റെ മാര്‍-എ-ലാഗോ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

More Stories from this section

family-dental
witywide