രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്, 3 ദിവസത്തെ സന്ദർശനം; ഒക്ടോബര്‍ 22 ന് ശബരിമലയിൽ ദർശനത്തിനുമെത്തും

ഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനായി ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമായ അന്ന്, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് എത്തുന്ന രാഷ്ട്രപതി, നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകുന്നേരത്തോടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തും. ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് മടങ്ങും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തില്‍ തങ്ങും.

നേരത്തെ മേയ് മാസത്തില്‍ ശബരിമല സന്ദര്‍ശിക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചിരുന്നെങ്കിലും, ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ആ സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. ഇത്തവണത്തെ സന്ദര്‍ശനം ശബരിമലയിലെ തുലാമാസ പൂജയോടനുബന്ധിച്ചാണ് നടക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും സംസ്ഥാന സര്‍ക്കാരും ശബരിമല ക്ഷേത്ര ഭാരവാഹികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide