രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശനത്തിന് എത്തുന്നു, മേയ് 18,19 തീയതികളിൽ കേരളത്തിൽ

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തും. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്.

ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.

മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

President Draupadi Murmu to visit Sabarimala, Kerala on May 18-19