റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാജ്യത്തിൻ്റെ സർവ്വ സൈന്യാധിപ ദ്രൗപദി മുർമു

ദില്ലി: രാജ്യത്തിന്റെ കരുത്തും പ്രതിരോധവുമായ റഫാൽ യുദ്ധവിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതിയായ ദ്രൗപദി മുർമു. അംബാല വ്യോമത്താവളത്തിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ നിന്ന് പറന്ന ഇന്ത്യയുടെ സർവ്വ സൈന്യാധിപയെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിങ്ങും അനുഗമിച്ചു. വ്യോമത്താവളത്തിൽ ഇതാദ്യമായിട്ടാണ് രാഷ്ട്രപതി സന്ദർശനം നടത്തുന്നത്.

രാവിലെ പത്തുമണിയോടെ അംബാല വ്യോമതാവളത്തിൽ എത്തിയ രാഷ്ട്രപതിയെ വ്യോമസേന മേധാവിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. പിന്നീട് റഫാൽ യുദ്ധവിമാനങ്ങളുടെ SAQUDRON ആയ ഗോൾഡൻ ആരോസിന്റെ ചിഹ്നം പതിച്ച പൈലറ്റ് യൂണിഫോമിൽ വ്യോമസേന മേധാവിക്കൊപ്പം വിമാനത്തിലേക്ക് കയറുകയായിരുന്നു. യുദ്ധവിമാനം പറത്തിയത് ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗഹാനിയാണ്.

രാഷ്ട്രപതി രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്. 2023 ഏപ്രിൽ 8 ന് സുഖോയ് 30 വിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്നായിരുന്നു അന്ന് രാഷ്ട്രപതി യുദ്ധവിമാനത്തിൽ പറന്നത്.

President Droupadi Murmu has taken off from the Ambala Air Force Base in Haryana for a sortie in a Rafale fighter jet.

More Stories from this section

family-dental
witywide