ശബരിമല കയറാൻ രാഷ്ട്രപതി ഒക്ടോബർ 21 നെത്തും, വാഹനവ്യൂഹം ഒഴിവാക്കി ഗൂർഖ ജീപ്പിൽ ദ്രൗപതി മുർമു മലകയറും; 4 നാൾ കേരളത്തിൽ തങ്ങും

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തുന്നതിനുള്ള പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 21ന് വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ വിശ്രമിക്കും. 22ന് രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിലക്കലിലേക്ക് തിരിക്കുന്ന അവർ 10.20ഓടെ നിലക്കലിലെത്തും. തുടർന്ന് റോഡ് മാർഗം പമ്പയിലെത്തി, വാഹനവ്യൂഹം ഒഴിവാക്കി ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖ ജീപ്പിൽ മലകയറും. ഈ ക്രമീകരണങ്ങൾ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനുള്ളതാണെന്ന് അധികൃതർ അറിയിച്ചു.

ഉച്ചയോടെ 12 മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി അയ്യപ്പദർശനം നടത്തിയശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. ഉച്ചഭക്ഷണത്തിനുശേഷം മൂന്നുമണിയോടെ പമ്പയിലേക്ക് മടങ്ങുന്ന അവർ റോഡ് മാർഗം നിലക്കലിലെത്തി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തും. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം 24 ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനം ശബരിമല തീർഥാടനത്തിന്റെ പ്രൗഢിയെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടുമെന്നാണ് പ്രതീക്ഷ.

More Stories from this section

family-dental
witywide