ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശിയ കൺവെൻഷന് ഫൊക്കാനയുടെ ആശംസകൾ അറിയിച്ച് പ്രസിഡന്‍റ് സജിമോൻ ആന്‍റണി

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ) ദേശിയ കൺവെൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂ ജേഴ്സിയിലെ എഡിസണിലുള്ള പ്രസിദ്ധമായ ഷെറാട്ടൺ ഹോട്ടലിൽ വെച്ച് നടത്തുബോൾ അത് മാധ്യമ ലോകത്ത്‌ തന്നെ ഒരു നവ്യാനുഭവം സൃഷ്‌ടിക്കുകയാണ്. ഐ പി സി എൻ എ ദേശിയ കൺവെൻഷന് ഫൊക്കാനയുടെ സ്നേഹ ആശംസകൾ നേരുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ലോകത്തുള്ള ന്യൂസുകൾ നമ്മുടെ ഭാഷയിൽ നമ്മളിൽ എത്തിക്കുകയും നോർത്ത് അമേരിക്കയിൽ മലയാളികളുടെ കാര്യത്തിൽ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുകയും, നമ്മുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുകയും നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളുമെക്കെ വിശകലനം ചെയ്യുകയും ചെയ്യുന്ന ഐ പി സി എൻ എ യുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മാധ്യമസംസ്കാരത്തെ തന്നെ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ ലോക നിലവാരത്തിലേക്ക് അമേരിക്കൻ മലയാള മാധ്യമ പ്രവർത്തനത്തെ കൈ പിടിച്ചുയർത്തുകയും ഏഴുകടലിനക്കരെയുള്ള നമ്മുടെ രാജ്യവുമായി ഒരു പാലമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഐ പി സി എൻ എ യുടെ പ്രവർത്തനത്തെ അനുമോദിക്കുന്നതായും സജിമോൻ ആന്‍റണി വ്യക്തമാക്കി.

വാർത്തകളിൽ അറിവുകളാണുള്ളത്. വാർത്തകളും വിവരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും അത് പകരപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ നമ്മളിൽ എത്തിക്കുന്നത് മാധ്യമങ്ങൾ ആണ്. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം ഒരു തൊഴിൽ ആയി സ്വീകരിക്കുബോൾ അമേരിക്കയിൽ മിക്ക മാധ്യമ പ്രവർത്തകരും മറ്റ് ജോലി മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒരു സെക്കൻഡ് ജോലിയായി മാധ്യമ പ്രവർത്തനം നടത്തുന്നവരുമാണ്. മലയാളഭാഷയോടും മാധ്യമരംഗത്തോടുമുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് പലരും മലയാളീ പത്രപ്രവർത്തകരും മാധ്യമ രംഗത്ത് ഇന്നും സജീവമായി നില നിൽക്കുന്നത്.

കേരളത്തിലെ ഒട്ടു മിക്ക മുഖ്യ ധാരാ മാധ്യമങ്ങളുടെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഐ പി സി എൻ എ നടത്തുന്ന മാധ്യമ സമ്മേളനം പ്രശംസനീയമാണ്. അനന്തമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന വിനിമയ ശൃംഖലകളുടെ അനുദിനം വികസിക്കുന്ന ഒരു തുടര്‍ച്ചയാണ് മാധ്യമം. മാധ്യമവും മാധ്യമ പ്രവർത്തനവും നമ്മുടെ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ഉള്ളതാണ്. രാഷ്ട്രോന്നതിക്കും സമൂഹോന്നതിക്കും വേണ്ടിയാണ് മാധ്യമപ്രവർത്തനം എന്നുവരുമ്പോൾ ഗുണമേന്മയുള്ള മാധ്യമപ്രവർത്തനം നമുക്ക് ആവിശ്യമാണ്. ഈ മാധ്യമപ്രവർത്തനത്തെ നമ്മൾ കാത്തുസൂക്ഷിച്ചു നിലനിർത്തുന്നില്ലെങ്കിൽ നമുക്ക് കാണാനും വായിക്കാനും കേൾക്കാനും ഇതൊന്നും അധികകാലം ഉണ്ടാവുകയുമില്ല.‌‌ ഐ പി സി എൻ എ യുടെ ദേശിയ കൺവെൻഷന് ഫൊക്കാനയുടെ ആശംസകൾ നേരുന്നതിനോടൊപ്പം ഫൊക്കാനയുടെ പ്രവർത്തനങ്ങൾ മലയാളികളിൽ എത്തിക്കുന്നതിലുള്ള നന്ദിയും അറിയിക്കുകയാണ്.

More Stories from this section

family-dental
witywide