
ന്യൂഡല്‍ഹി: ഇന്ന് 79ാം സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിന്
ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
അതേസമയം, ചെങ്കോട്ടയില്‍ ഉടന്‍തന്നെ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തും. 7.30 ഓടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുക. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ സേനകളെ അഭിനന്ദിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും.
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും.