ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്യോപ്യയിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യ പ്രധാനമന്ത്രി അബി അഹമ്മദ് പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് സമ്മാനിച്ചു. ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ശേഷം ഒമാന്‍ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
ഇന്നലെ എത്യോപ്യയിലെത്തിയ പ്രധാനമന്ത്രിയുമായി എത്യോപ്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ അബി അഹമ്മദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ- എത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. വ്യാപാര-പ്രതിരോധ-കാര്‍ഷിക രംഗങ്ങളില്‍ ഏത്യോപ്യയുമായുള്ള സഹകരണത്തിനുള്ള സന്നദ്ധത മോദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു ധാരണാപത്രങ്ങളും ഒപ്പുവച്ചു. 2011നുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എത്യോപ്യ സന്ദര്‍ശിക്കുന്നത്.
Prime Minister Narendra Modi arrives in Ethiopia on a three-nation visit; awarded the highest honour, the Great Honor Nishan of Ethiopia













