ബീഹാർ തെരഞ്ഞെടുപ്പ്; എൻ‌.ഡി‌.എ അധികാരത്തിലെത്തിയാൽ തൊഴിൽ തേടി ആരും പുറത്തേക്ക് പോകേണ്ടി വരില്ല – പ്രധാനമന്ത്രി

ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുമെന്നും എൻ‌.ഡി‌.എ അധികാരത്തിലെത്തിയാൽ ബിഹാറിൽ നിന്ന് ആർക്കും തൊഴിൽ തേടി പുറത്തേക്ക് പോകേണ്ടി വരില്ല. ബിഹാറിലെ ആളുകളെ ഇവിടെ തന്നെ നിർത്തിയാകും വികസനം കൈവരിക്കുകയെന്നും മുജഫർപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ആർ‌.ജെ‌.ഡി–കോൺഗ്രസിന് ബിഹാറിന്റെ പുരോഗതി സാധ്യമല്ല. അവർ ദശാബ്ദങ്ങളോളം ഭരിച്ചു, പക്ഷേ ജനങ്ങളെ വഞ്ചിച്ചു. പക്ഷേ ബിഹാറിന്റെ വളർച്ചക്കും അഭിമാനത്തിനും എൻ‌.ഡി‌.എ പ്രവർത്തിക്കുമെന്നും ഛഠ് മഹാപർവിന് യുനെസ്കോ പൈതൃക പദവി ലഭിക്കാൻ സർക്കാർ ശ്രമിക്കുന്നതായും മോദി പറഞ്ഞു.

കോൺഗ്രസിനെയും ആർ‌.ജെ‌.ഡിയെയും ബിഹാറിന്റെ സംസ്കാര വിശ്വാസങ്ങളെ അപമാനിക്കുകയാണെന്നും വോട്ടിനായി ആരെങ്കിലും ഛഠ് പൂജയ അപമാനിക്കുമോയെന്നും ബിഹാർ ജനങ്ങൾ അത് സഹിക്കുമോയെന്നും മോദി ചോദിച്ചു. സ്ത്രീ ശക്തിയുടെയും ഭക്തിയുടെയും പ്രതീകമാണ് ഛഠ് പൂജയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ആർ‌.ജെ‌.ഡി ഭരണകാലത്ത് ലക്ഷക്കണക്കിന് യുവാക്കൾ കുടിയേറ്റം ചെയ്യേണ്ടിവന്നു. ബി.ആർ. അംബേദ്കറിനെ ആർ‌.ജെ‌.ഡി–കോൺഗ്രസ് സഖ്യം അവഹേളിച്ചു. അംബേദ്കറിനോടുള്ള ബഹുമാനം ഞങ്ങളുടെ സർക്കാരിന് പ്രചോദനമാണ്. അതിനാലാണ് ‘ഭീം’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ശക്തീകരണം എപ്പോഴും ഞങ്ങളുടെ മുൻ‌ഗണനയാണ്. വീടും വെള്ളവും ഗ്യാസും റേഷനും സ്ത്രീകൾക്ക് നൽകി അവരുടെ ജീവിതം എളുപ്പമാക്കിയെന്നും മോദി കൂട്ടിച്ചേർത്തു.

Prime Minister Narendra Modi said “If NDA comes to power in Bihar, “no one will have to migrate for work”.

More Stories from this section

family-dental
witywide