
ഡാളസ്: ഡാളസിൽ പ്രമുഖ ക്രിസ്തീയ സഭാംഗമായ പ്രിസ്ക ജോസഫ് ജോഫി (42) അന്തരിച്ചു. ഡിസംബർ 23 ന് രാവിലെയാണ് മരണം സംഭവിച്ചത്. പി എം ജി സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ കെ ജോസഫിന്റെ മകളാണ് അന്തരിച്ചത്. ഭർത്താവ് ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ. മക്കൾ : ലേവി, ലൂക്ക്. സംസ്കാര ശുശ്രൂഷകൾ 2025 ഡിസംബർ 27 ശനിയാഴ്ച നടക്കുമെന്ന് കുടുംബം അറിയിച്ചു. രാവിലെ 9 മണിക്ക് മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150) പൊതുദർശനവും ശുശ്രൂഷയും ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് സണ്ണിവെയിലിലെ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും.












