
എഴുത്തുകാരനായ ജി ആർ ഇന്ദുഗോപന്റെ പ്രശസ്‍തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്‍പദമാക്കി പൃഥ്വിരാജ് നായകനായി എത്തുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. പ്രിഥ്വിരാജ് ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവായി എത്തുന്ന ചിത്രത്തിൽ മറയൂരിലെ ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥയാണ് പറയുന്നത്. ഗുരുവായി എത്തുന്നത് ഷമ്മി തിലകനാണ്.
പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ടൊരു വേഷമാകും ചിത്രത്തിലെ ഡബിൽ മോഹനൻ എന്നും ടീസർ വ്യക്തമാക്കുന്നുണ്ട്. മാസും ആക്ഷനും പ്രണയവും എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് പാക്ക് എന്റർടെയ്നറായിരിക്കു സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. പ്രിയംവദാ കൃഷ്‍ണൻ, അനുമോഹൻ, പ്രശസ്‍ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്.