പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര വിവാഹിതനാകുന്നു; വധു അവിവ ബൈഗിനെ തിരഞ്ഞ് സോഷ്യൽ മീഡിയ

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെയും ബിസിനസുകാരൻ റോബർട്ട് വാദ്രയുടെയും മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി NDTV റിപ്പോർട്ട്. അവിവ ബൈഗുമായാണ് വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. ഇരുവരും ഏഴ് വർഷമായി പരിചയത്തിലാണ്. അവിവ ബൈഗിന്റെ കുടുംബം ഡൽഹിയിലാണ് താമസം. രണ്ട് കുടുംബങ്ങളും അടുത്ത ബന്ധത്തിലാണ്. മൂന്ന് ദിവസം മുൻപ് റൈഹാനോടൊപ്പം ഉള്ള ചിത്രം അവിവ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. പിന്നീട് മൂന്ന് ഹൃദയ ഇമോജികളോടെ അത് ‘ഹൈലൈറ്റ്സിൽ’ ഉൾപ്പെടുത്തുകയും ചെയ്തു.

ഡൽഹി സ്വദേശിനിയായ അവിവ ബൈഗ് ഒരു ഫോട്ടോഗ്രാഫറാണ്. OP ജിൻഡൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ ജേർണലിസവും കമ്മ്യൂണിക്കേഷനും പഠിച്ച അവിവ ‘Atelier 11’ എന്ന ഫോട്ടോഗ്രാഫിക് സ്റ്റുഡിയോയുടെയും പ്രൊഡക്ഷൻ കമ്പനിയുടെയും സഹസ്ഥാപകയാണ്. ഇന്ത്യയിലുടനീളം ഏജൻസികളോടും ബ്രാൻഡുകളോടും ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്. ദിവസേനയുള്ള ജീവിതം പകർത്തുന്ന ചിത്രങ്ങളാണ് അവിവയുടെ പ്രത്യേകത.

‘You Cannot Miss This’ (2023), ‘The Illusory World’ (2019), India Design ID (2018) എന്നിവ ഉൾപ്പെടെ നിരവധി പ്രദർശനങ്ങളിൽ അവിവയുടെ ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മീഡിയ–കമ്മ്യൂണിക്കേഷൻ രംഗത്ത് വിവിധ സ്ഥാനങ്ങളിൽ അവിവ പ്രവർത്തിച്ചിട്ടുണ്ട്. PlusRymn-ൽ ഫ്രീലാൻസ് പ്രൊഡ്യൂസർ, PROPAGANDA-യിൽ ജൂനിയർ പ്രോജക്റ്റ് മാനേജർ, Art Chain India-യിൽ മാർക്കറ്റിംഗ് ഇന്റേൺ എന്നീ നിലകളിലും പ്രവർത്തിച്ചു. I-Parliament-ിന്റെ ‘The Journal’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ-ഇൻ-ചീഫുമായിരുന്നു. Verve Magazine India, Creative IMAGE Magazine എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പുകളും പൂർത്തിയാക്കി.

റൈഹാൻ വാദ്രയും ഒരു വിഷ്വൽ ആർട്ടിസ്റ്റാണ്. പത്ത് വയസുമുതൽ ഫോട്ടോഗ്രാഫിയിൽ സജീവമായ റൈഹാൻ വാദ്ര വന്യജീവി, സ്ട്രീറ്റ്, കൊമേഴ്ഷ്യൽ ഫോട്ടോഗ്രാഫി എന്നി മേഖലയിലാണ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്. ഡൽഹിയിലെ ബിക്കാനർ ഹൗസിൽ നടത്തിയ ആദ്യ സോളോ പ്രദർശനം ശ്രദ്ധ നേടിയിരുന്നു.

സ്കൂൾ ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ കണ്ണിന് പരിക്ക് അദ്ദേഹത്തിന്റെ കലാശൈലിയെ സ്വാധീനിച്ചു. അതിനുശേഷം കറുപ്പ്-വെളുപ്പ് ഫോട്ടോഗ്രാഫിയിലേക്ക് കൂടുതൽ ശ്രദ്ധ നൽകി. അമ്മ പ്രിയങ്കാ ഗാന്ധി വാദ്രയുടെ പിന്തുണയോടെ റൈഹാൻ തന്റെ കല തുടർന്നും വികസിപ്പിച്ചുവരികയാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഫോട്ടോഗ്രാഫികളിൽ നിന്നും അദ്ദേഹം പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

Priyanka Gandhi’s Son Raihan Vadra Gets Married; Social media in search of bride Aviva Baig

More Stories from this section

family-dental
witywide