
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പ്രമുഖ സാഹിത്യകാരൻ പ്രൊഫ. എം കെ സാനുവിന്റെ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയയ്ക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
തുടർന്ന് ശ്വാസ തടസ്സവും ന്യൂമോണിയയും ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.