
ലണ്ടന്‍ : പ്രമുഖ ബ്രിട്ടിഷ് നടന്‍ മൈക്കല്‍ വാര്‍ഡിനെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് 27 കാരനായ മൈക്കല്‍ വാര്‍ഡിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. 2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റ് 28 ന് മൈക്കല്‍ വാര്‍ഡ് ലണ്ടനിലെ തേംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
ബിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാര ജേതാവാണ് മൈക്കല്‍ വാര്‍ഡ്. 2019 പുറത്തിറങ്ങിയ ബ്ലൂ സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയമാണ് മികച്ച നവാഗത നടനുള്ള ബാഫ്ത പുരസ്‌കാരം നേടിക്കൊടുത്തത്.
അതേസമയം, തനിക്കെതിരായ കുറ്റങ്ങൾ മൈക്കൽ നിഷേധിച്ചിട്ടുണ്ട്. “എനിക്കെതിരായ കുറ്റങ്ങൾ ഞാൻ പൂർണ്ണമായും നിഷേധിക്കുന്നു. പൊലീസിന്റെ അന്വേഷണത്തിലുടനീളം അദ്ദേഹം അവരുമായി പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്. എന്റെ പേര് ഒഴിവാക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്”- അദ്ദേഹം പ്രതികരിച്ചു.