‘ഇന്ത്യൻ ഫ്രോഡുകൾക്ക് തിരിച്ചുപോകാനുള്ള സമയമായി’: ഫ്ലോറിഡയിലെ H-1B നിരോധനത്തെ പ്രശംസിച്ചുകൊണ്ട് മാഗാ രംഗത്ത്

ഫ്‌ളോറിഡ: വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ അമേരിക്കയിലെത്തിക്കാന്‍ അനുവദിക്കുന്ന എച്ച് 1 ബി വിസയെ എതിര്‍ത്ത് കഴിഞ്ഞ ദിവസം ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ചില കടുത്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ട്രംപിൻ്റെ മാഗാ ( MAKE AMERICA GREAT AGAIN) പ്രസ്ഥാനം രംരത്തുവന്നു. എല്ലാ ഇന്ത്യൻ തട്ടിപ്പുക്കാരും ഇന്ത്യയിലേക്ക് തിരികെ പോകാൻ സമയമായി എന്നും റോണ്‍ ഡിസാന്റിസ് മഹാനാണെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയ മുഴുവൻ.

എച്ച് 1 ബി വിസ ഫ്‌ളോറിഡയില്‍ നടപ്പിലാക്കരുതെന്നും തദ്ദേശീയരായ തൊഴിലാളികളെ മാത്രം ഇവിടുത്തെ ജോലികള്‍ ഏല്‍പ്പിക്കണമെന്നും റോണ്‍ ഡിസാന്റിസ്അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളിലടക്കം തീ പോലെ പടരുകയും ഇന്ത്യക്കാര്‍ ഭൂരിഭാഗവും ജോലി തേടുന്ന എച്ച് 1 ബി വിസ നിരോധിക്കണമെന്ന തരത്തിലും പ്രതിഷേധം ഇരമ്പുകയാണ്.

കുടിയേറ്റേതര പദ്ധതിയുടെ കീഴില്‍ വരുന്ന ഈ വിസ സംവിധാനം ഒരു ”അഴിമതി”യായി വളരെക്കാലമായി വിശേഷിപ്പിച്ച വ്യക്തിയാണ് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്. ഫ്ളോറിഡയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സംവിധാനങ്ങള്‍ എച്ച്1ബി വീസകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഫ്ളോറിഡ പൗരന്മാര്‍ സംസ്ഥാനത്തെ തൊഴില്‍ അവസരങ്ങളില്‍ ഒന്നാമതായിരിക്കണമെന്നും ഡിസാന്റിസ് പറഞ്ഞു. ഫ്ളോറിഡ നിവാസികളെ നിയമിക്കുന്നതിനാണ് സര്‍വകലാശാലകള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ഡിസാന്റിസ് വാദിച്ചു. പ്രാദേശികമായി യോഗ്യതയുള്ള ആളുകളെ കണ്ടെത്താന്‍ സര്‍വകലാശാലകള്‍ക്ക് കഴിയുന്നില്ലെങ്കില്‍, അത് അവരുടെ സ്വന്തം പരാജയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിനു പിന്നാലെയാണ് മാഗ(MAGA) അനുകൂലികൾ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് രംഗത്തെത്തിയത്. ഇന്ത്യക്കാർ മടങ്ങിപ്പോകൂവെന്നാണ് ഇവരുടെ സമൂഹമാധ്യമങ്ങളിലെ ആക്രോശം.

1990-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ‘സ്‌പെഷ്യാലിറ്റി തൊഴിലുകളില്‍’ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി അവതരിപ്പിച്ച ഒന്നാണ് എച്ച്1ബി വിസ.
ഇവ പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള ടെക് തൊഴിലാളികള്‍ ഏറെ ആശ്രയിക്കുന്ന ഒന്നാണ്. വന്‍കിട ടെക് കമ്പനികളാണ് വിസയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍. വിസ ലഭിച്ച് ഇവിടെ ജോലിചെയ്യുന്നവരില്‍ മുക്കാല്‍ ഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Protest against Indians on H1B visa after Florida Governor spoke against H-1B visa.

More Stories from this section

family-dental
witywide