ടെലഹാസി (ഫ്ലോറിഡ): ഫ്ലോറിഡയിലെ ടാലഹാസിയിൽ അടിമകളുടെ ശവകുടീരത്തിനുമുകളിലെ ഗോൾഫ് കോഴ്സ് വിൽക്കാനുള്ള നഗരസഭയുടെ നീക്കം വൻ പ്രതിഷേധത്തിന് കാരണമായി. ടെലഹാസിയിലെ പ്രശസ്തമായ ക്യാപിറ്റൽ സിറ്റി കൺട്രി ക്ലബ് ഗോൾഫ് കോഴ്സിന്റെ അടിയിലാണ് 1800-കളിൽ അടിമകളായി ജീവിച്ചിരുന്ന കറുത്ത വർഗക്കാരുടെ ശവകുടീരങ്ങൾ കണ്ടെത്തിയത്. ദേശീയോദ്യാന വകുപ്പിന്റെ പഠനത്തിൽ ഇവിടെ 23 അടയാളമില്ലാത്ത ശവകുടീരങ്ങളും 14 സംശയാസ്പദമായ ശവകുടീരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പട്ടണത്തിൽ നിന്നുമാത്രം ഒരു മൈൽ ദൂരെയുളള ഈ സ്ഥലം നഗരത്തിന്റെ ഉടമസ്ഥതയിലുള്ളതും, കഴിഞ്ഞ 70 വർഷമായി ക്ലബ് ഒരു ഡോളർ വാടകയ്ക്ക് ഉപയോഗിക്കുന്നതുമാണ്. എന്നാൽ ഇപ്പോൾ ഈ 178 ഏക്കർ ഭൂമി 1.25 മില്ല്യൺ ഡോളറിന് ക്ലബ്ബിന് വിൽക്കാനുള്ള തീരുമാനത്തിലാണ്. ഇതിനെതിരെ നാട്ടുകാർ ശക്തമായി രംഗത്തുവന്നതോടെ വിഷയം താൽക്കാലികമായി മാറ്റിവച്ചു.
ഒരിക്കൽ അവർ അടിമകളായി വിറ്റുപോയവർ ആണ്. ഇപ്പോൾ അവരുടെ ശവകുടീരങ്ങൾക്കുമുകളിലെ ഭൂമിയും വിൽക്കുകയാണെന്ന് നാട്ടുകാരനായ സാമൂഹ്യപ്രവർത്തകൻ ഡെലൈട്രെ ഹോളിംഗർ പറഞ്ഞു. വർഷങ്ങളായി ഈ ശവകുടീരങ്ങൾക്ക് യാതൊരു ബഹുമാനവും നൽകിയിട്ടില്ലെന്നും, ഇപ്പോൾ അവ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അവരുടെ തലമുറക്കാരും ചരിത്രകാരും നാട്ടുകാരും ആവശ്യപ്പെട്ടു.
Protests over Florida plan to sell golf course on top of slave cemetery















