ഷിക്കാഗോയിൽ അന്തരിച്ച ജോര്‍ജ് മാന്തുരുത്തിലിന്‍റെ പൊതുദർശനം ഇന്ന്, സംസ്കാരം നാളെ

ഷിക്കാഗോ: ഷിക്കാഗോയില്‍ അന്തരിച്ച ജോര്‍ജ് മാന്തുരുത്തിലിന്റെ പൊതുദർശനവും സംസ്‌ക്കാര ശുശ്രൂഷകളും ഇന്ന് നടക്കും. നാളെയാണ് സംസ്കാര നടക്കുക. മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലാകും ചടങ്ങുകൾ നടക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജൂലൈ 14 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ പൊതുദര്‍ശനം. 15 ന് രാവിലെ 9: 30 ന് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും ശേഷം മേരിഹില്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. കൈപ്പുഴ സ്വദേശിയായ ജോര്‍ജ് മാന്തുരുത്തിലിന്റെ ഭാര്യ പരേതയായ മേരിക്കുട്ടി കുറുമുള്ളൂര്‍ ഐക്കരപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: സ്വപ്ന കുരുവിള മാന്തുരുത്തില്‍, വിനോദ് & എല്‍സി ( ചക്കാലക്കല്‍, ഡാളസ്)കൊച്ചുമക്കള്‍ : കെന്നി, കെയ്സണ്‍.സഹോദരങ്ങള്‍ : ബ്രദര്‍ അബ്രഹാം, പരേതനായ സൈമണ്‍ & ഗ്ലോറി, ബ്രദര്‍ മാത്യു, തോമസ് & ഷേര്‍ലി, പരേതനായ ആന്റണി& കരോളിന്‍, ബിബി & സലിം, സിബി & വിജി, മിനി & അബ്രഹാം ചാലുപറമ്പില്‍, ജോസഫ് ( ജോയി ) & ബെറ്റ്‌സി.

More Stories from this section

family-dental
witywide