
മോസ്‌കോ : സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് ഏജന്‍സി നടത്തിയ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് റഷ്യന്‍ പ്രസിഡന്റ് പുട്ടിന് യുഎസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപിന്റെ ഫോണ്‍ കോള്‍ വന്നത്. സംഘാടകരോടും പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരോടും ക്ഷമ പറഞ്ഞ പുട്ടിന്‍, താന്‍ ട്രംപുമായി ഫോണില്‍ സംസാരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. ‘ദയവായി ദേഷ്യം തോന്നരുത്. നമ്മള്‍ക്ക് വീണ്ടും സംസാരിക്കാമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ട്രംപിനെ കാത്തുനിര്‍ത്തുന്നത് ശരിയല്ല. ട്രംപിന് നീരസം തോന്നിയേക്കാം’ – ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പുട്ടിന്‍ തിടുക്കപ്പെട്ട് പോയത്.
ട്രംപും പുട്ടിനും തമ്മില്‍ വ്യാഴാഴ്ച ഫോണില്‍ സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഫോണ്‍ വന്നതിനാലാണ് പുടിന് പോകേണ്ടി വന്നത്. താന്നോട് സംസാരിക്കാന്‍ ലോക നേതാക്കളെ കാത്തിരുത്തുന്നതില്‍ ഒരു മടിയുമില്ലാത്ത പുട്ടിനാണ് ട്രംപിനെ ഭയന്ന് തിടുക്കത്തില്‍ പോയത്. വ്യോമ പ്രതിരോധ മിസൈലുകളടക്കം യുക്രെയ്‌ന് നല്‍കുന്ന ആയുധസഹായം യുഎസ് വെട്ടിക്കുറച്ചതിനു പിന്നാലെയായിരുന്നു ട്രംപും പുട്ടിനും തമ്മിലുള്ള ഫോണ്‍ സംഭാഷണം.