ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രം ഫലിക്കുന്നു ! യുക്രെയ്‌നുമായി സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് പുടിന്‍

മോസ്‌കോ: യുക്രെയ്‌നില്‍ സമാധാനം സ്ഥാപിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുഎസില്‍ നിന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് റഷ്യയുടെ ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഒരു ദിവസത്തെ ഈസ്റ്റര്‍ വെടിനിര്‍ത്തലിന് ശേഷം കൂടുതല്‍ വെടിനിര്‍ത്തലുകള്‍ക്ക് താന്‍ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. അതേസമയം, ശനിയാഴ്ച ഏകപക്ഷീയമായി പ്രഖ്യാപിച്ച 30 മണിക്കൂര്‍ ഈസ്റ്റര്‍ വെടിനിര്‍ത്തലിന് ശേഷം പോരാട്ടം പുനരാരംഭിച്ചതായി പുടിന്‍ പറഞ്ഞു.

യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ബുധനാഴ്ച അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും കൂടിക്കാഴ്ച നടത്താന്‍ ലണ്ടനിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കുന്നതായി സ്ഥിരീകരിച്ചിരുന്നു. മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ചര്‍ച്ച ചെയ്ത കഴിഞ്ഞയാഴ്ച പാരീസില്‍ നടന്ന ഒരു യോഗത്തിന്റെ തുടര്‍ച്ചയാണ് ലണ്ടനിലെ ചര്‍ച്ചകള്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇനിയും കരാറിലെത്താന്‍ സാധിക്കാതെ വന്നാല്‍ സമാധാന ശ്രമങ്ങളില്‍ നിന്നും പിന്മാറുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide