
ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒരു വെടിനിര്‍ത്തലിന് തയ്യാറെടുക്കുന്നില്ലെന്നും യുക്രെയ്നിലെ പുതിയ ആക്രമണങ്ങള്‍ക്ക് തന്റെ സൈന്യത്തെ സജ്ജമാക്കുകയാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു. പുടിന്‍ അലാസ്‌കയില്‍ സമാധാന ചര്‍ച്ചകള്‍ക്കായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ തയ്യാറെടുക്കവെയാണ് സെലന്‍സ്‌കിയുടെ വാക്കുകള്‍.
ട്രംപുമായുള്ള വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയെ ‘വ്യക്തിപരമായ വിജയമായി’ അവതരിപ്പിക്കാനും തുടര്‍ന്ന് യുക്രെയ്നിനെതിരായ യുദ്ധത്തില്‍ മുമ്പത്തെപ്പോലെ തന്നെ പ്രവര്‍ത്തിക്കുന്നത് തുടരാനും പുടിന്‍ ഉദ്ദേശിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു. ഈ വിവരങ്ങള്‍ തനിക്ക് യുക്രേനിയന്‍ ഇന്റലിജന്‍സ്, സൈനിക കമാന്‍ഡര്‍മാരില്‍ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം തീര്‍ച്ചയായും ഒരു വെടിനിര്‍ത്തലിനോ യുദ്ധം അവസാനിപ്പിക്കാനോ തയ്യാറെടുക്കുന്നില്ല, യുദ്ധാനന്തര സാഹചര്യത്തിന് തയ്യാറെടുക്കാന്‍ റഷ്യക്കാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചതായി ഒരു സൂചനയും ഇല്ല. നേരെമറിച്ച്, പുതിയ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് അവര്‍ തങ്ങളുടെ സൈനികരെയും സേനയെയും വീണ്ടും വിന്യസിക്കുകയാണ്. ആരെങ്കിലും സമാധാനത്തിനായി തയ്യാറെടുക്കുകയാണെങ്കില്‍, ഇങ്ങനെ ചെയ്യില്ല. – സെലെന്‍സ്‌കി തിങ്കളാഴ്ച രാത്രി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.















