യൂറോപ്യൻ ശക്തികൾ യുദ്ധത്തിൻ്റെ പക്ഷത്തെന്ന് പുടിൻ; യുദ്ധം ചെയ്യാൻ റഷ്യ തയ്യാർ

യുദ്ധത്തിൻ്റെ പക്ഷത്താണ് യൂറോപ്യൻ ശക്തികൾ എന്ന് വിമർശിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിൻ. യൂറോപ്യൻ ശക്തികൾക്ക് യുദ്ധമാണ് വേണ്ടതെങ്കിൽ യുദ്ധം ചെയ്യാൻ റഷ്യയും തയ്യാർ. ഇക്കാര്യത്തിൽ സംശയത്തിൻ്റെ ആവശ്യമില്ലെന്നും യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാൽ പിന്നെ ഒരു മധ്യസ്ഥ ചർച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്നും പുടിൻ പറഞ്ഞു.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് യൂറോപ്യൻ രാഷ്ട്രങ്ങൾ തടസം നിൽക്കുകയാണ്. അത് അംഗീകരിക്കാനാവാത്തതാണ്. യൂറോപ്പ് മുന്നോട്ട് വെച്ച സമാധാന നിർദേശങ്ങൾ റഷ്യക്ക് സ്വീകാര്യമല്ലെന്നും സമാധാനം ഇനിയും അകലെയാണെന്ന് സെലൻസ്കിയുടെ യൂറോപ്യൻ സന്ദർശനത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ടും പുടിൻ കൂട്ടിച്ചേർത്തു.

Putin says European powers are on the side of war; Russia is ready to fight

Also Read

More Stories from this section

family-dental
witywide