ചോദ്യങ്ങൾ അതീവ ഗുരുതരം, രാഹുൽ ഗാന്ധിയെ പിന്തുണച്ച് എഴുത്തുകാരുടെ സംയുക്ത പ്രസ്താവന, ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ മറക്കുന്നു’

ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതമെന്ന് എഴുത്തുകാരുടെ സംയുക്ത പ്രസ്താവന. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ മറക്കുന്നുവെന്നും രാഹുൽ ഗാന്ധിക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

എഴുത്തുകാരുടെ സംയുക്ത പ്രസ്താവന ഇപ്രകാരം

നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന സുതാര്യവും,നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് സാർവത്രിക വോട്ടവകാശത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന്റെ ആധാരശില. അതുകൊണ്ടു തന്നെ, വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെക്കുറിച്ചും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവഗുരുതരമാണ്. ജനവിധിയുടെ വിശ്വാസ്യതയെപ്പോലും സംശയനിഴലിലാക്കുന്ന വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി നടത്തിയിട്ടും, ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ സത്യവാങ്മൂലം ഒപ്പിട്ട് പരാതി നൽകാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ മറന്നുപോകുന്നത് തങ്ങളിൽ അർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വത്തെയാണ്.
ഈ രാഷ്ട്രീയ സന്ദർഭത്തിൽ, നമ്മുടെ ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തില്‍ പൗരസമൂഹം ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്.
ഈയൊരു ചരിത്രസന്ധിയിൽ, എഴുത്തുകാരുടെ കൂട്ടായ്മ രാഹുൽ ഗാന്ധിയുടെ ധർമസമരത്തെ ഉപാധികളില്ലാതെ പിന്തുണക്കുകയും, ജനാധിപത്യം വീണ്ടെടുക്കാനുള്ള സുധീരദൗത്യത്തിൽ അഭിമാനത്തോടെ പങ്കാളികളാവുകയും ചെയുന്നു. നീതിക്ക് വേണ്ടി സമരം ചെയുന്നവരാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

കെ.ജി. ശങ്കരപ്പിള്ള
കല്പറ്റ നാരായണൻ
ബി രാജീവൻ
യു കെ കുമാരൻ
എം എൻ കാരശ്ശേരി
സി വി ബാലകൃഷ്ണൻ
കെ വേണു
പെരുമ്പടവം ശ്രീധരൻ
ടി ഡി രാമകൃഷ്ണൻ
ഡോ ബിജു
കെ കെ സുരേന്ദ്രൻ
ഗ്രേസി
സുധാ മേനോൻ
ജോയ് മാത്യു
ഡോ ആസാദ്
എൻ വി ബാലകൃഷ്ണൻ
ശിഹാബുദീൻ പൊയ്ത്തുംകടവ്
ബി ഡി ദത്തൻ
ഡോ പി വി കൃഷ്ണൻ നായർ
കാട്ടൂർ നാരായണ പിള്ള
വിനോയ് തോമസ്
ബാബു കുഴിമറ്റം
ജോസഫ് സി മാത്യു
ദാമോദർ പ്രസാദ്
പ്രതാപൻ തായാട്ട്
ഡോ നടുവട്ടം ഗോപാലകൃഷ്ണൻ
ഡോ ടി എസ് ജോയി
സതീശൻ എടക്കൂടി
ഡോ വിളക്കുടി രാജേന്ദ്രൻ
സജീവൻ അന്തിക്കാട്
പ്രമോദ് പുഴങ്കര
ദുർഗാ പ്രസാദ്
സി ജെ ജോർജ്
ഡോ കെ അരവിന്ദാക്ഷൻ
ശ്രീമൂലനഗരം മോഹൻ
പ്രൊഫ ശശികുമാർ
കെ എസ് മാധവൻ

More Stories from this section

family-dental
witywide