
സ്റ്റോക്ക്ഹോം: ഖുറാൻ കത്തിച്ച് പ്രതിഷേധിച്ച സൽവാൻ മോമിക കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സ്വീഡനിൽ വച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകം സ്വീഡിഷ് പൊലീസും സ്ഥിരീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടത് സൽവാൻ മോമിക തന്നെയാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 38-കാരനായ മോമിക ഇറാഖിൽ നിന്നുള്ള അഭയാർത്ഥിയാണ്. സ്വീഡനിലെ സോദർതൽജേയിലാണ് ഇയാൾ താമസിച്ചിരുന്നത്. വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മോമികയെ കണ്ടെത്തിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.
ഇസ്ലാമിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്ന മോമിക 2023ലാണ് ലോകം അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. സ്റ്റോക്ക്ഹോമിലെ മസ്ജിദിന് സമീപം ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചതോടെ ഇയാൾ വാർത്തകളിൽ ഇടംനേടി.
Quran burning activist Salwan momika shot dead