
തിരുവനന്തപുരം : പ്രീ പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീ ഷൻ്റെ നിർദേശം കാറ്റിൽപ്പറത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയക്കെതിരെ നടപടി വന്നേക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥികൂടിയാണ് ആർ. ശ്രീലേഖ. സി ഫോ ർ സർവേ പ്രീ പോൾ ഫലം എന്ന പേരിൽ, തിരുവനന്തപുരം കോർപറേഷനിൽ എൻ ഡി എയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ഇവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ശ്രീലേഖയുടെ പോസ്റ്റ് പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. സംഭവം സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഫെയ്സ്ബുക്കിലൂടെ ശ്രീലേഖ സർവേ ഫലം പങ്കുവെച്ചത്. പ്രീപോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻറെ മാർഗനിർദേശം. ബിജെപിക്കു തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും, എൽഡിഎഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സർവേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.
R Sreelekha shares pre-poll survey showing NDA ahead in Thiruvananthapuram Corporation; Election Commission responds.










