നീ നിൻ്റെ രാജ്യത്തേക്ക് തിരിച്ചു പോ; ഇന്ത്യൻ വംശജനെതിരെ കാനഡയിൽ വംശീയ അധിക്ഷേപം

ഒന്‍റാറിയോയിലെ ഓക്ക്‌വില്ലിൽ (Oakville) “നിന്‍റെ രാജ്യത്തേക്ക് തിരിച്ച് പോ, വൃത്തികെട്ട ഇന്ത്യക്കാരാ” തുടങ്ങിയ വാക്കുകൾ പറഞ്ഞ് ഇന്ത്യൻ വംശജനായ റെസ്റ്റോറന്‍റ് ജീവനക്കാരനെ ഒരു കനേഡിയൻ യുവാവ് വംശീയ അധിക്ഷേപങ്ങൾ നടത്തി. ഇന്ത്യൻ വംശജനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ഒരു പ്രാദേശിക ഫാസ്റ്റ്-ഫുഡ് ഔട്ട്ലെറ്റിലാണ് സംഭവം.

സംഭവത്തിൽ കൗണ്ടറിന് പിന്നിൽ നിൽക്കുന്ന ഇന്ത്യൻ വംശജനായ യുവാവ് സംഭവത്തില്‍ ഭയന്ന് പോയെന്ന് വീഡിയോയിലെ അദ്ദേഹത്തിന്‍റെ മുഖഭാവങ്ങളില്‍ നിന്നും വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീ ഇടപെട്ട്, ആ ജീവനക്കാരന്‍റെ സ്ഥാനത്ത് ഇയാൾ ജോലി ചെയ്യുമോയെന്ന് ചോദിച്ച് യുവാവിന്‍റെ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോൾ, യുവാവ് അവർക്ക് നേരെയും അതേ വംശീയ അധിക്ഷേപങ്ങൾ ആവർത്തിച്ചു.

അതേസമയം, ഒക്ടോബർ 26-ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ച ഈ വീഡിയോ ഇന്ത്യൻ പ്രവാസികൾക്ക് ഇടയിൽ വലിയ ചർച്ചയാവുകയും നിരവധി ഉപയോക്താക്കൾ പ്രതികരിക്കുകയും ചെയ്തു. ഈ പ്രവൃത്തിയെ “അറപ്പുളവാക്കുന്നത്” എന്നും “അങ്ങേയറ്റം ലജ്ജാകരം” എന്നും ആളുകൾ വിശേഷിപ്പിച്ചു. കൂടാതെ നിരവധി പേര്‍ പോലീസ് നടപടിയും ശക്തമായ വിദ്വേഷ കുറ്റകൃത്യ നിയമങ്ങളും ആവശ്യപ്പെട്ടു.

അതേസമയം ഇക്കാര്യത്തിൽ ഹാൽട്ടൺ റീജിയണൽ പോലീസ് (Halton Regional Police) ഇതുവരെ ഔദ്യോഗിക പ്രസ്താവനതകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ, വീഡിയോയിൽ കണ്ടയാളെ തിരിച്ചറിഞ്ഞ് കേസ് ചാർജ് ചെയ്യണമെന്ന് അഭിഭാഷക ഗ്രൂപ്പുകൾ അധികാരികളോട് ആവശ്യപ്പെട്ടു.

ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്‍റെ ബഹുസാംസ്കാരിക മൂല്യങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന ആയിരക്കണക്കിന് അന്താരാഷ്ട്ര തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഭയം സൃഷ്ടിക്കുകയും ചെയ്യുമെന്നും ആളുകൾ പ്രതികരിച്ചു.

Racial abuse against people of Indian origin in Canada

More Stories from this section

family-dental
witywide