രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

കല്‍പ്പറ്റ : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇരുവരും നാട്ടിലെത്തുന്നത്.എന്നാല്‍, സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വയനാട്ടിലെത്തുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. ജില്ല നേതാക്കന്‍മാരുമായി സോണിയയും, രാഹുലും കൂടിക്കാഴ്ച്ച നടത്തുമെന്ന് വിവരമുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് പിന്നാലെയാണ് ഇരുവരുടെയും സന്ദര്‍ശനം. വയനാട്ടിലെത്തിയ പ്രിയങ്ക പ്രാദേശിക നേതാക്കളുടെ ആത്മഹത്യയില്‍ ജില്ല നേതൃത്വത്തോട് വിവരം തേടിയിരുന്നു. ഒരു ദിവസത്തെ സന്ദര്‍ശനമായിരിക്കും ഇരുവരും നടത്തുകയെന്നും കോണ്‍ഗ്രസ് അറിയിച്ചു.

സെപ്റ്റംബര്‍ 12 മുതല്‍ പ്രിയങ്ക പത്ത് ദിവസത്തെ വയനാട് പര്യടനത്തിലാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍, നിരവധി മതനേതാക്കളെയും ചെറുവയല്‍ രാമന്‍, എം എന്‍ കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയ സാംസ്‌കാരിക നേതാക്കളെയും അവര്‍ കണ്ടു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവരെയും അവര്‍ സന്ദര്‍ശിച്ചു.

More Stories from this section

family-dental
witywide