
പാലക്കാട് : ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പാലക്കാട് മണ്ഡലത്തിൽ എത്തി. വിവാദങ്ങൾക്കുപിന്നാലെ 38 ദിവസത്തിന് ശേഷമാണ് രാഹുൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ എത്തിയ അദ്ദേഹം എം എൽ എ ഓഫീസിൽ എത്തുമെന്നാണ് കരുതുന്നത്.
സിപിഎം, ബി ജെ പി പ്രവർത്തകർ രാഹുലിനെ മണ്ഡലത്തിൽ കാൽകുത്താൻ അനുവദിക്കുകയില്ലെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ രാഹുലിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുവാൻ സാധ്യതയുണ്ട്. അതേസമയം, രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 17നാണ് രാഹുൽ അവസാനമായി പാലക്കാട്ട് എത്തിയത്. ശനിയാഴ്ച രാഹുൽ പാലക്കാട് എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിൽ ഉള്ളതിനാൽ മണ്ഡലത്തിലേക്ക് വരാൻ മടിച്ചുവെന്നാണ് സൂചന.