‘ഹൈഡ്രജൻ ബോംബ് ഉടൻ’, വോട്ടുകൊള്ളക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി, വോട്ടര്‍ അധികാര്‍ യാത്രക്ക് ഉജ്ജ്വല സമാപനം

പറ്റ്ന: ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി നടന്നു. വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് സമാപന സമ്മേളനത്തില്‍ ലോകസഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ഹൈഡ്രജൻ ബോംബ് ഉടൻപൊട്ടിക്കുമെന്നും രാഹുൽ വ്യക്തമാക്കി. വോട്ട് കൊള്ള ഒരു ആറ്റം ബോംബായിരുന്നു. ഇനി വരാനുള്ളത് ഒരു ഹൈഡ്രജന്‍ ബോംബാണ്. അത് പൊട്ടിയാല്‍ പ്രധാനമന്ത്രിക്ക് ജനങ്ങളുടെ മുഖത്ത് നോക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മനുഷ്യക്കടലായിമാറിയ പറ്റ്ന ജനാധിപത്യം തകര്‍ക്കുന്ന മോദി സര്‍ക്കാറിനുള്ള താക്കീതാണ് നൽകുന്നതെന്ന് രാഹുൽ പറഞ്ഞു. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണിത്. ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് എന്ന പേരിലാണ് മാര്‍ച്ച്. വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ ഒതുങ്ങില്ലെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ ജീവിതം മോദി ഭരണം ദുരിതത്തിലാക്കി. വോട്ട് മോഷണത്തിന്റെ അര്‍ത്ഥം അധികാരവും മോഷ്ടിക്കുന്നുവെന്നാണ്. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം കള്ള വോട്ട് നടന്നു. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

More Stories from this section

family-dental
witywide