
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ആക്രമിക്കാന്‍ പോകുന്നുവെന്ന കാര്യം പാകിസ്താനെ അറിയിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശകാര്യമന്ത്രാലയം പൊതുയിടത്തില്‍ ഇക്കാര്യം സമ്മതിച്ചതാണ്. ഇതിന് ആരാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ലക്ഷ്യമിടുന്നവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാകിസ്താനെ നേരത്തെ അറിയിച്ചുവെന്നും ഇത് കുറ്റകരമാണെന്നും രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വ്യോമസേനയുടെ എത്ര വിമാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ ചോദിച്ചു.
ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറയുന്ന വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഇസ്ലാമാബാദുമായി ഇത്തരം വിവരങ്ങൾ പങ്കുവെച്ചതിന്റെ ഫലമായി ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഓപ്പറേഷൻ ആരംഭിക്കുമ്പോൾ തന്നെ പാകിസ്താന് സന്ദേശം അയച്ചിരുന്നു. ഞങ്ങൾ തീവ്രവാദികളെയാണ് ലക്ഷ്യമിടുന്നത്, സൈന്യത്തെയല്ല. അതുകൊണ്ട് തന്നെ സൈന്യത്തിന് ഇതിൽ നിന്ന് വേറിട്ടുനിൽക്കാവുന്നതാണ്. എന്നാൽ അവർ ആ ഉപദേശം സ്വീകരിക്കാൻ തയ്യാറായില്ല- എന്നായിരുന്നു എസ്. ജയ്ശങ്കർ പറഞ്ഞത്. ഈ വീഡിയോ അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.
ഒരു മണിക്കൂറിനുള്ളിൽ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി തിരിച്ചടിച്ചു, പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) നടത്തിയ വസ്തുതാ പരിശോധന വിവരം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് അവർ ആരോപിച്ചു..
ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് ജയ്ശങ്കർ പറഞ്ഞതായി ആരോപിച്ച ഒരു പത്രപ്രവർത്തകന്റെ അവകാശവാദം വ്യാഴാഴ്ച പിഐബി വസ്തുതാ പരിശോധന നടത്തിയിരുന്നു.
“#ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു എന്ന വിദേശകാര്യ മന്ത്രി @DrS ജയ്ശങ്കറിന്റെ പ്രസ്താവനയുള്ള സോഷ്യൽ മീഡിയ പോസ്റ്റ് അദ്ദേഹത്തിന്റേത് അല്ല എന്നാണ് ഇപ്പോൾ PIB പറയുന്നത്. വിദേശകാര്യ മന്ത്രിയെ തെറ്റായി ഉദ്ധരിക്കപ്പെടുന്നു, അദ്ദേഹം ഈ പ്രസ്താവന നടത്തിയിട്ടില്ല. ജാഗ്രത പാലിക്കുക, വഞ്ചനാപരമായ വിവരങ്ങളിൽ വീഴുന്നത് ഒഴിവാക്കുക,” പിഐബി പോസ്റ്റിൽ പറഞ്ഞു.
Rahul Gandhi on operation Sindoor