കശ്മീരിലെ പൂഞ്ചില്‍ എത്തി രാഹുല്‍ ഗാന്ധി ; പാക് ഷെല്ലാക്രമണത്തിന്റെ ഇരകളെ കണ്ടു, ഇവരുടെ ധൈര്യത്തിന് സല്യൂട്ടെന്ന് രാഹുല്‍

ശ്രീനഗര്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സന്ദര്‍ശനം നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പാക് സൈന്യം പൂഞ്ചില്‍ വ്യാപക ഷെല്‍ ആക്രമണം നടത്തിയിരുന്നു.

പഹല്‍ഗാമില്‍ നടന്ന മാരകമായ ആക്രമണത്തിന് മറുപടിയായി മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വ്യാപക ഷെല്ലാക്രമണങ്ങള്‍ നടത്തുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇവിടേക്കുള്ള ഗാന്ധിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.

‘തകര്‍ന്ന വീടുകള്‍, ചിതറിക്കിടക്കുന്ന വസ്തുക്കള്‍, നിറഞ്ഞ കണ്ണുകള്‍, എല്ലാ കോണുകളിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദനാജനകമായ കഥകള്‍ – ഈ ദേശസ്‌നേഹികളായ കുടുംബങ്ങള്‍ എല്ലായ്പ്പോഴും ധൈര്യത്തോടെയും അന്തസ്സോടെയും യുദ്ധത്തിന്റെ ഏറ്റവും വലിയ ഭാരം വഹിക്കുന്നു. അവരുടെ ധൈര്യത്തിന് സല്യൂട്ട്. ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഞാന്‍ ശക്തമായി നിലകൊള്ളുന്നു. ദേശീയ തലത്തില്‍ അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഞാന്‍ തീര്‍ച്ചയായും ഉന്നയിക്കും,’ രാഹുല്‍ എക്‌സില്‍ കുറിച്ചു.

പൂഞ്ചിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായും രാഹുല്‍ സംവദിച്ചു. എല്ലാം സാധാരണ നിലയിലാകുമെന്ന് അവര്‍ക്ക് ധൈര്യം നല്‍കുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്.

More Stories from this section

family-dental
witywide