
ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് 12മണിയോടെ മാധ്യമങ്ങളെ കാണും എന്നാണ് അറിയിച്ചിരിക്കുന്നത്. വോട്ട് മോഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് വെളിപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ്. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ രാഹുല്‍ ഉയര്‍ത്തിയ ഒബിസി ജാതി രാഷ്ട്രീയം വലിയ ചര്‍ച്ചയായിരുന്നു. ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നത്.
ഇന്ത്യന്‍ പ്രതിരോധ സേനയിലും ജാതി മേധാവിത്വമുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. പത്ത് ശതമാനം വരുന്ന ഉന്നത ജാതിക്കാരാണ് പ്രതിരോധ സേനയേയും നിയന്ത്രിക്കുന്നത്. പിന്നോക്കക്കാരും ദളിതരും ന്യൂനപക്ഷങ്ങളും അടങ്ങുന്ന 90 ശതമാനത്തിനും പ്രതിരോധ സേനയിലും പ്രധാന സ്ഥാനങ്ങള്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.












