രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; അറസ്റ്റ് തടയാതെ കോടതി

കൊച്ചി: രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. തിരുവനന്തപുരം സെഷൽസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് തടഞ്ഞിട്ടില്ല. നിലവിൽ ഒളിവിൽക്കഴിയു്നന രാഹുലിനെ കണ്ടെത്തിയാൽ ഈ കേസ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യാൻ കഴിയും.

ആദ്യം റജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞതിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയത്.

Rahul Mamkoottathil gets a setback in second sexual assault case, Court does not stay arrest

Also Read

More Stories from this section

family-dental
witywide