യുവതിയുടെ ലൈംഗിക പരാതി; കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സൃഹൃത്തിനെയും പ്രതി ചേര്‍ത്തു, ഗര്‍ഭച്ഛിദ്രം നടത്താന്‍ ഗുളിക എത്തിച്ചുനല്‍കിയത് ഇയാളെന്ന് യുവതി

പത്തനംതിട്ട: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ എടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സൃഹൃത്തിനെയും പ്രതി ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സൃഹൃത്ത് ജോബി ജോസഫിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. രാഹുലിൻ്റെ നിർദേശ പ്രകാരം ഗര്‍ഭച്ഛിദ്രം നടത്താന്‍ ഗുളിക എത്തിച്ചുനല്‍കിയത് ഇയാളെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു ഇതോടെയാണ് കരുക്ക് ഇയാളിലേക്കും നീണ്ടത്.

പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിനിനസ്സുകാരനാണ് ജോബി.

അതേസമയം, കേസ് മുറുകുന്നതോടെ രാഹുലിനെ അറസ്റ്റുചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. രാഹുൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ ഇത് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തിപരമായി എടുക്കേണ്ട തീരുമാനമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തതെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. നിയമപരമായി ആണ് കാര്യങ്ങൾ പോകേണ്ടതെന്നും കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Rahul Mamkootathil MLA’s friend also named as accused in the sexual complaint case.

More Stories from this section

family-dental
witywide