രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

പൊലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ മെയിൽ സന്ദേശം അയച്ച് പരാതിപറഞ്ഞതിൽ ദുരൂഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതി രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും വാദിച്ചു.

രാഹുൽ വിവാഹ അഭ്യർഥന നടത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളി വുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ആദ്യ പീഡനക്കേസിൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

Rahul Mangkoottathil granted anticipatory bail in second rape case

More Stories from this section

family-dental
witywide