കോഴിയുമായി എം.എല്‍.എ ഓഫീസിലേക്ക് മഹിളാമോര്‍ച്ചയും ഡിവൈഎഫ്ഐയും, കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്ന് ബിജെപി

പാലക്കാട് : നിരവധി ആരോപണങ്ങളില്‍പ്പെട്ട് ഒറ്റപ്പെട്ടു നില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ വന്‍ പ്രതിഷേധം. പാലക്കാട്ട് എംഎല്‍എയുടെ ഓഫിസിലേക്കു മാര്‍ച്ചുമായി മഹിളാമോര്‍ച്ചയും ഡിവൈഎഫ്ഐയും എത്തി. കയ്യില്‍ കോഴിയെയും പിടിച്ചായിരുന്നു മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച്.

കോഴിയുടെ രൂപത്തിലുള്ള പോസ്റ്ററുകളില്‍ ‘ഹു കെയേഴ്‌സ്’ എന്ന് എഴുതിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. മാര്‍ച്ച് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും ഇത്തരത്തില്‍ കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു.

അതേസമയം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എംഎല്‍എ ഓഫിസിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.

Also Read

More Stories from this section

family-dental
witywide