
തിരുവനന്തപുരം : രാജിവയ്ക്കാതെ കോണ്‍ഗ്രസിന് തലവേദനയായി യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ത്രീകളോട് അസ്ലീല സംഭാഷണം നടത്തുകയും മോശമായി പെരുമാറുകയും യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം അടക്കം പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ രാഹുലിനെ പുറത്താക്കാനും നീക്കമുണ്ടെന്നും സൂചനയുണ്ട്. അതല്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് എം.എല്‍.എ സ്ഥാനം രാജിവച്ചേക്കും എന്നും ചില അഭ്യൂഹങ്ങളുണ്ട്.
ഇതിനിടെ, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുല്‍ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ അടൂരിലെ വീട്ടില്‍ തുടരുന്ന രാഹുല്‍ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. രാജിക്കു രാഹുല്‍ വിസമ്മതിച്ചാല്‍ പുറത്താക്കല്‍ അടക്കമുള്ള കടുത്ത അച്ചടക്കനടപടിയും പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പു അടുത്തിരിക്കെ രാഹുലിനെ സംരക്ഷിക്കാനാവില്ലെന്നു പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.